അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വർഷം തടവ്, 75,000 രൂപ പിഴ

  • 02/04/2022

മലപ്പുറം: മലപ്പുറം കാവനൂരിൽ അഞ്ചു വയസുകാരിക്ക് പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കാവനൂര്‍ കോലോത്ത് വീട്ടില്‍ ശിഹാബുദ്ദീനാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ പ്രതിക്ക് 75,000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. 

കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഞ്ചുവയസ്സുകാരിയായ കുട്ടിയെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.  തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Related News