ബ്രിട്ടനിൽ പുതിയ കൊവിഡ് വകഭേദം: 10% പകർച്ചശേഷി കൂടുതൽ

  • 03/04/2022



ബ്രിട്ടൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന. XE എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ. ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. 

ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാൾ 10% പകർച്ചശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന്. ബ്രിട്ടനിൽ 637 പേരിൽ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന.

Related News