യുഎൻ ഏജൻസികൾ വഴിയുള്ള കൊവാക്സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവപ്പിച്ചു

  • 04/04/2022


യുഎൻ ഏജൻസികൾ വഴിയുള്ള കൊവാക്സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവപ്പിച്ചു. ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് ആണ് വാക്സീന്റെ നിർമാതാക്കൾ. വാക്സീന്റെ ഫലപ്രാപ്തിയോ സുരക്ഷാ കാര്യങ്ങളോ അല്ല തീരുമാനത്തിന് പിന്നിലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

വാക്‌സിൻ സ്വീകരിച്ച രാജ്യങ്ങളോട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ അറിയിച്ചു. യുഎൻ ഏജൻസികൾ വഴിയുള്ള കൊവാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചപ്പോൾ, വാക്സിനിൽ ലഭ്യമായ ഡാറ്റയിൽ അത് ഫലപ്രദമാണെന്നും സുരക്ഷയിൽ ആശങ്കകളൊന്നുമില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

കൊവാക്‌സിൻ ഇറക്കുമതി ചെയ്ത രാജ്യങ്ങൾ അവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മാർച്ച് 14 മുതൽ 22 വരെ നടത്തിയ പരിശോധനയുടെ ഫലമായാണ് വാക്സിൻ വിതരണം നി‌ർത്തിവച്ചത്.

ശ്രദ്ധിക്കപ്പെട്ട പോരായ്മകൾ പരിഹരിക്കാൻ ഭാരത് ബയോടെക് പ്രതിജ്ഞാബദ്ധമാണെന്നും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കും സമർപ്പിക്കുന്നതിനുള്ള തിരുത്തലും പ്രതിരോധ പ്രവർത്തന പദ്ധതിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Related News