മക്കൾക്കൊപ്പം ഫുട്ബോൾ കളിച്ച് മെസ്സി; 'കുട്ടികള്‍ ജയിക്കട്ടെ'യെന്ന് ഭാര്യ, വൈറലായി വീഡിയോ

  • 06/04/2022

മക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുമ്പോൾ കളിക്കുന്ന ലയണൽ മെസ്സിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മെസ്സിയുടെ ഭാര്യയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മക്കളോടൊപ്പം കളിക്കുമ്പോൾ അത്ര മത്സരബുദ്ധി വേണ്ടെന്ന് പറയുകയാണ് മെസ്സിയുടെ ഭാര്യ അന്റോണല റൊക്കൂസോ. രസകരമായ ഒരു കുറിപ്പിനൊപ്പമാണ്  ഈ വീഡിയോ പങ്കുവച്ചത്. 

വീട്ടുമുറ്റത്ത് കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുകയാണ് മെസ്സി.  'മക്കൾ ജയിക്കട്ടെ...' എന്നർത്ഥം വരുന്ന സ്പാനിഷ് കുറിപ്പോടെയായിരുന്നു അന്റോണല ഇൻസ്റ്റഗ്രാം സ്‌റ്റോറി പോസ്റ്റ് ചെയ്തത്.  തിയാഗോ, മാറ്റിയോ, സിറോ എന്നീ മൂന്ന് ആൺമക്കളുണ്ട് മെസ്സിക്ക്.  ഇൻസ്റ്റാഗ്രാമിൽ അന്റൊണേല പോസ്റ്റ് ചെയ്ത വിഡിയോയിൽ മെസ്സി തന്റെ മൂന്ന് ആൺമക്കൾക്കൊപ്പം കളിക്കുന്നത് കാണാം. മെസ്സി പലതവണ തന്റെ മകന് പന്ത് കൈമാറുന്നു, എന്നാലും സ്വയം ഒരു ഗോൾ നേടുന്നു. 'കുട്ടികളെ ജയിക്കാൻ അനുവദിക്കൂ'  എന്നാണ്  അന്റോണല വിഡിയോയ്ക്ക് അടിക്കുറിപ്പിട്ടത്. തിയാഗോ 2012ലും മറ്റെയോ 2015ലും സിറോ 2018ലുമാണ് ജനിച്ചത്.

Related News