'ദമ്പതികൾ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്; പുറത്തിറങ്ങരുത്’: ലോക്ഡൗൺ കടുപ്പിച്ച് ഷാങ്ഹായ്

  • 07/04/2022



ബെയ്ജിങ്: ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്‌ഹായ്‌യിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതായി റിപ്പോർട്ട്. ആളുകളെ വീടിനു പുറത്തിറങ്ങുന്നതിൽനിന്നു പൂർണമായും ഭരണകൂടം വിലക്കി. സമീപകാലത്തു നടത്തിയ പരിശോധനകളിൽ നഗരത്തിൽ വൻതോതിൽ രോഗബാധയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

രാജ്യത്തെ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. ലോക്ഡൗണിലൂടെ കടന്നു പോകുന്ന നഗരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകളാണ് വ്യാപകമായി അധികൃതർ ഉപയോഗിക്കുന്നത്. 

തങ്ങളുടെ ബാൽക്കണിയിൽ സാധനങ്ങൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന താമസക്കാരെ കണ്ടെത്തിയതിനെ തുടർന്ന് ഡ്രോണിലൂടെ അധികൃതർ നിർദേശം നൽകുന്നതും വിഡിയോയിൽ വ്യക്തമാണ്. വീടുകളിൽ തന്നെ തുടരണമെന്നും ജനൽ തുറക്കുകയോ പാട്ടുപാടുകയോ ചെയ്യരുതെന്നും അധികൃതർ ഇവർക്കു ഡ്രോൺ മുഖാന്തരം നിർദേശം നൽകുന്നു. 


Related News