അവിശ്വാസപ്രമേയം പാസ്സായി; അധികാരം കൈവിട്ട് ഇമ്രാൻ ഖാൻ

  • 10/04/2022

ഇസ്ലാമാബാദ്: അവിശ്വാസപ്രമേയത്തിലൂടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്ത്. പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്താകുന്നത്. 174 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. 

ദേശീയസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്ച രാത്രി പന്ത്രണ്ടേ മുക്കാലോടെ പാസയതോടെയാണിത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി രാത്രിതന്നെ കോടതി ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്. 

വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്പീക്കര്‍ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചി. മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആണ് നടപടികള്‍ നിയന്ത്രിച്ചത്. ഭരണപക്ഷ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അതേസമയം പുതിയ പാക് പ്രധാനമന്ത്രിയെ ഇന്ന് ഉച്ചയോടെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഷഹ്ബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളാണ് തെളിയുന്നത്.


Related News