പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 16/04/2022

പാലക്കാട്: പാലക്കാട് മേലാമുറിയില്‍ കടയില്‍ കയറി ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന സൂചന. 

മൂന്ന് ബൈക്കുകളിലെത്തിയ രണ്ടംഗ സംഘമാണ് വെട്ടിയതെന്നാണ് പ്രാഥമിക വിവരം. വാള്‍ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷി വാസുദേവന്‍ പറഞ്ഞു. 

ഇന്നലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ജില്ലയില്‍ ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റത്. ശ്രീനിവാസനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് ആശുപത്രിക്ക് മുന്‍പില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Related News