'ഹെലോ’: പുതിയ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് റഷ്യ

  • 20/04/2022



റഷ്യ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വർദ്ധിച്ചുവരുന്ന ഉപരോധങ്ങൾക്കിടയിൽ, സെൻട്രൽ ബാങ്ക് ഓഫ് റഷ്യ (CBR) ’ഹെലോ’എന്ന പേരിൽ ഒരു പുതിയ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ചു. സിസ്റ്റത്തിന്റെ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ റഷ്യൻ വാണിജ്യ ബാങ്കായ TransKapitalBank ആയിരിക്കും പ്രവർത്തിപ്പിക്കുക. യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ്, ജർമ്മൻ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഡിഇജി, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ തുടങ്ങിയ വിദേശ സാമ്പത്തിക സംഘടനകളിൽ റഷ്യൻ വാണിജ്യ ബാങ്കിന് ഓഹരിയുണ്ട്. പണം കൈമാറ്റം എളുപ്പമാക്കുന്ന പേയ്മെന്റ് സേവനങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒരു ശേഖരമാണ് HELLO പേയ്മെന്റ് സിസ്റ്റമെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി സെപ്റ്റംബർ വരെ വിദേശ കറൻസി വിൽപ്പന നിർത്തിവച്ചതായി റഷ്യൻ സെൻട്രൽ ബാങ്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ 9 വരെ വിദേശ പണം പിൻവലിക്കുന്നതിന് 10,000 ഡോളർ പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് സിബിആർ പ്രസ്താവനയിൽ പറഞ്ഞു. മറ്റ് ഫണ്ടുകൾ ഇപ്പോൾ റൂബിളിൽ നൽകും. ‘റഷ്യൻ ബാങ്കുകളിൽ, ഏകദേശം 90 ശതമാനം വിദേശ കറൻസി അക്കൗണ്ടുകളും 10,000 യുഎസ് ഡോളർ കവിയില്ല. വിദേശ കറൻസി നിക്ഷേപങ്ങളോ അക്കൗണ്ടുകളോ ഉള്ള 90 ശതമാനം ഉടമകൾക്കും അവരുടെ ഫണ്ടുകൾ പൂർണ്ണമായും പണമായി സ്വീകരിക്കാൻ കഴിയുമെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവിച്ചു.

അതിനിടെ റഷ്യൻ കാർഡ് ഹോൾഡർമാർക്കെതിരായ വലിയ തോതിലുള്ള ആക്രമണം സാമ്പത്തിക സേവന കമ്പനി തടഞ്ഞുവെന്ന് റഷ്യയുടെ സ്‌ബെർബാങ്ക് എക്‌സിക്യൂട്ടീവ് ബോർഡ് ഡെപ്യൂട്ടി ചെയർമാൻ അവകാശപ്പെട്ടു. ഒരു യുക്രേനിയൻ ആപ്പ് ഡെവലപ്പർ അതിന്റെ മൊത്തം പണം എഴുതിത്തള്ളാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. ഓരോ മിനിറ്റിലും എഴുതിത്തള്ളൽ ശ്രമങ്ങളുടെ എണ്ണം പതിനായിരങ്ങളായി വർദ്ധിച്ചുവെന്നും ഈ എഴുതിത്തള്ളൽ ആരംഭിച്ചത് ഒരൊറ്റ യുക്രേനിയൻ കമ്പനിയായ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പറാണെന്നും ചെയർമാൻ വ്യക്തമാക്കി.

Related News