പുതിയ വമ്പൻ ഓഫർ വച്ച് എലോൺ മസ്ക്ക്! ഞെട്ടിക്കുന്ന റിപ്പോ‍ർട്ട് പുറത്ത്

  • 21/04/2022



ട്വിറ്ററിന്മേലുള്ള പിടിവിടാന്‍ എലോൺ മസ്‌ക്കിന് ഉദ്ദേശമില്ലെന്നു തോന്നുന്നു. ഓരോ ദിവസവും കഴിയും തോറും വിലപേശല്‍ തുടരുകയാണ് ഈ ആഗോള കോടീശ്വരന്‍. കഴിഞ്ഞ ആഴ്ച, എലോണ്‍ മസ്‌ക് ട്വിറ്ററിലെ 100 ശതമാനം ഓഹരികള്‍ ഒരു ഷെയറിന് 54.20 ഡോളറിന് പണമായി വാങ്ങാനുള്ള ഓഫര്‍ നിര്‍ദ്ദേശിച്ചു. 

കോടീശ്വരന്‍ ഇപ്പോള്‍ 10 ബില്യണ്‍ ഡോളറിനും 15 ബില്യണ്‍ ഡോളറിനും ഇടയില്‍ നിക്ഷേപിക്കുമെന്ന് പറയപ്പെടുന്നു, ഏകദേശം 76,435 കോടി മുതല്‍ 1,14,664 കോടി രൂപ വരെ. ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റ് വാങ്ങാന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് 1,14,664 കോടി വരെ മുടക്കാന്‍ മസ്‌ക്ക് തയ്യാറാണെന്നു വെളിപ്പെടുത്തിയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മസ്‌ക് ഒരു ടെന്‍ഡര്‍ ഓഫര്‍ ആരംഭിക്കുമെന്നും 10 ബില്യണ്‍ ഡോളര്‍ കൂടി കടം സമാഹരിക്കുന്നതിന് മോര്‍ഗന്‍ സ്റ്റാന്‍ലിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കോടീശ്വരന്‍ ആവശ്യമെങ്കില്‍ തന്റെ നിലവിലെ ഓഹരിയ്ക്കെതിരെ കടം വാങ്ങാന്‍ തയ്യാറായേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മസ്‌കിന് നിലവില്‍ ട്വിറ്ററില്‍ 9.2 ശതമാനം ഓഹരിയുണ്ട്, ഇത് അദ്ദേഹത്തെ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളാക്കി മാറ്റുന്നു.

കഴിഞ്ഞ ആഴ്ച, ട്വിറ്റര്‍ ബോര്‍ഡ് മസ്‌ക്കിന്റെ നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചിരുന്നു. സാമ്പത്തിക ലോകത്ത്, ഈ നീക്കം വിഷ ഗുളിക എന്നാണ് അറിയപ്പെടുന്നത്. ആരെങ്കിലും നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ചില ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ സ്റ്റോക്ക് വാങ്ങാനുള്ള അവകാശം നല്‍കിക്കൊണ്ട് ഇത് അടിസ്ഥാനപരമായി ഏറ്റെടുക്കലുകള്‍ തടയുന്നു. വാന്‍കൂവറില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കവെ, ട്വിറ്റര്‍ തന്റെ ഓഫര്‍ സ്വീകരിച്ചില്ലെങ്കില്‍ തനിക്ക് പ്ലാന്‍ ബി ഉണ്ടെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞു. 

കോടീശ്വരന്‍ തന്റെ അടുത്ത നീക്കത്തെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച എലോണ്‍ മസ്‌ക് ട്വിറ്ററിന്റെ 100 ശതമാനം ഓഹരികള്‍ 43 ബില്യണ്‍ രൂപയ്ക്ക് വാങ്ങാമെന്ന് വാഗ്ദാനം ചെയ്തു. കമ്പനിക്ക് 'അസാധാരണമായ സാധ്യതകള്‍' ഉണ്ടെന്നും അത് അണ്‍ലോക്ക് ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു.

Related News