യുക്രൈനിൽ ഇടപെടാൻ ഐക്യരാഷ്ട്ര സഭ; പുടിനുമായി അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച ചൊവ്വാഴ്ച

  • 23/04/2022



മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. 

മോസ്കോയിലെത്തുന്ന ഗുട്ടെറസ് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്റോവുമായും ചർച്ച നടത്തും. യുക്രൈന്‍റെ കിഴക്കൻ മേഖല ലക്ഷ്യം വെച്ച് റഷ്യൻ സൈന്യം നീങ്ങുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ നിർണായക ഇടപെടൽ.

അതേസമയം മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ യുക്രൈൻ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. റഷ്യൻ യുദ്ധക്കപ്പൽ മോസ്ക്വാ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 27 പേരെ കാണാതായെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു

Related News