ഫ്രാന്‍സില്‍ വീണ്ടും ഇമ്മാനുവല്‍ മാക്രോണ്‍

  • 24/04/2022

പാരീസ്: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സില്‍ എമ്മാനുവേല്‍ മാക്രോണിന് അധികാരത്തുടര്‍ച്ച. എതിരാളിയായ മാരിന്‍ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയതായി പ്രാഥമികഫലങ്ങള്‍ സൂചിപ്പിക്കുന്നു. മാക്രോണിന് 58-ഉം ലെ പെന്നിന് 42-ഉം വോട്ടാണ് ലഭിച്ചത്.

ഇതോടെ 20 വര്‍ഷത്തിനുശേഷം ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോണ്‍ സ്വന്തമാക്കി. പരാജയം അംഗീകരിച്ച ലെ പെന്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചു.എന്‍ മാര്‍ച്ചെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മധ്യമാര്‍ഗിയുമാണ് മാക്രോണ്‍. നാഷണല്‍ റാലി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു മാരിന്‍.ഞായറാഴ്ച നടന്ന അന്തിമഘട്ടവോട്ടെടുപ്പില്‍ 63.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2017-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇവര്‍ തമ്മിലായിരുന്നു അന്തിമപോരാട്ടം.

Related News