ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയെ പുറത്താക്കിയേക്കും

  • 29/04/2022

കൊളംബൊ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയെ പുറത്താക്കിയേക്കും. ഇന്ന് രാവിലെ ചേര്‍ന്ന സര്‍ക്കാരിനെ പിന്തുണയ്്ക്കുന്ന 11 പാര്‍ട്ടികളുടെ യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാമെന്നും പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ വ്യക്തമാക്കി. 

പ്രക്ഷോഭങ്ങള്‍ ശക്തമായതും കടങ്ങള്‍ തിരിച്ചടക്കുന്നത് പുനക്രമീകരിക്കണമെന്ന ചൈനയോടുള്ള അഭ്യര്‍ഥന നിരസിക്കപ്പെട്ടതുമാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് കരുതുന്നു. വേണമെങ്കില്‍ ഇനിയും വായ്പ അനുവദിക്കാം എന്നതാണ് ചൈനയുടെ നിലപാട്. എന്നാല്‍ ഇത് കൂടുതല്‍ ബാധ്യതയിലേക്ക് രാജ്യത്തെ നയിക്കും എന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. 

അതേസമയം സംയുക്ത യോഗ തീരുമാനത്തോട് പ്രതിപക്ഷം എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. ഒന്നര മാസത്തോളമായി പ്രത്യക്ഷ സമരത്തിലുള്ള പ്രതിഷേധക്കാര്‍ എങ്ങനെ പ്രതികരിക്കും എന്നതും പ്രതിസന്ധി സൃഷ്ടിക്കും.

Related News