ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ; പുരസ്കാരം കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക്

  • 10/05/2022




അമേരിക്ക: അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്. 

ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്സർ പ്രൈസ് ലഭിച്ചത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ഫോട്ടോ ജേണലിസ്റ്റുകളും ഇന്ത്യക്കാരുമായ അദ്‍നാൻ അബീദി, സന ഇർഷാദ്, അമിത് ദവെ എന്നിവർക്കൊപ്പമാണ് സിദ്ദിഖി പുരസ്കാരത്തിന് അർഹനായത്.

യുദ്ധത്തിന്റെ ഭയാനകത പുറംലോകത്തെത്തിച്ച യുക്രൈൻ ഫോട്ടോഗ്രാഫർമാർക്ക് പ്രത്യേക പരാമർശവും ലഭിച്ചു. 2021ലെ വാഷിംഗ്‍ടൺ കലാപം റിപ്പോർട്ട് ചെയ്തതിന് ദി വാഷിംഗ്‍‍ടൺ പോസ്റ്റും ഇത്തവണത്തെ പുലിറ്റ്സർ സമ്മാനത്തിന് അർഹരായി. 

Related News