ആറുമാസം മുമ്പ് വിവാഹം; പത്തൊമ്പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  • 12/05/2022

നെന്മാറ: പത്തൊമ്പതുകാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തേവര്‍മണി വീട്ടില്‍ സുധാകരന്റെ ഭാര്യ സുവര്‍ണയാണ് (19) മരിച്ചത്. ബുധനാഴ്ച  പുലര്‍ച്ചെയോടെയാണ് സുവര്‍ണയെ  മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. 

വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. കുത്തനൂര്‍ മാറോണിവീട്ടില്‍ കണ്ണന്‍-സിന്ധു ദമ്പതിമാരുടെ മകളാണ് സുവര്‍ണ. സുകന്യ, സുബിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇതിന് മുമ്പും സുവര്‍ണ രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. 

ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരിച്ചതാണെന്നും ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും കാണപ്പെട്ടില്ലെന്നും പോലീസ് പറഞ്ഞു. സുവര്‍ണയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.

Related News