അമേരിയിക്കയിൽ വീണ്ടും വെടിവയ്പ്: ഒരു മരണം; അഞ്ചുപേർക്ക് പരിക്ക്

  • 16/05/2022


വാഷിംഗ്ടണ്‍: അമേരിയിക്കയിൽ വീണ്ടും വെടിവയ്പ്. കാലിഫോർണിയയിലെ പള്ളിയിലാണ് വെടിവയ്പുണ്ടായത്. ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. വെടിവച്ച ആളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. 

ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു. ന്യൂയോർക്കിൽ പതിനെട്ടുകാരൻ 10 പേരെ വെടിവെച്ച് കൊന്നതിന്‍റെ ഞെട്ടൽ മാറും മുൻപാണ് കാലിഫോർണിയയിലെ വെടിവയ്പ്.

Related News