ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍. കേസില്‍ കുഞ്ഞിനെ പരിചരിക്കാനെത്തിയതാണ് ഇവര്‍. പിറവം നാമക്കുഴി തൈപ്പറമ്പില്‍ സാലി മാത്യു (48) ആണ് അറസ്റ്റിലായത്.എരുവേലി സ്വദേശിയായ ഡോക്ടറുടെ കുഞ്ഞിനെ ആണ് ആയ ഉപദ്രവിച്ചത്. കഴിഞ്ഞ 21-ന് ആണ് സംഭവം. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ ആയ കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ ഈ ദൃശ്യം കണ്ടതിനെ തുടര്‍ന്ന് അന്നുതന്നെ ഇവരെ ജോലിയില്‍ നിന്നു പറഞ്ഞുവിട്ടിരുന്നു. കുഞ്ഞിന്‍രെ ചെവിയില്‍ നിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയത്. ശേഷം ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ കര്‍ണപുടത്തിനു പരിക്കുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?