തന്റെ സിനിമ അന്തിമജൂറിയുടെ മുന്നിലെത്തിയില്ല; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രിയനന്ദന്‍

  • 28/05/2022

തൃശ്ശൂര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെ പരസ്യ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദന്‍. ധബാരി കുരുവി എന്ന തന്റെ ചിത്രം ആദ്യ റൗണ്ടില്‍ തെരഞ്ഞെടുത്തുവെന്നും എന്നാല്‍ അന്തിമ ജൂറിക്ക് മുന്നില്‍ ചിത്രം എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ഗോത്ര വര്‍ഗ്ഗക്കാരെകുറിച്ചുള്ള സിനിമയാണിത്. ഇതുവരെക്യാമറക്കു മുന്നില്‍ വരാത്തവരാണ് അഭിനേതാക്കള്‍.അര്‍ഹമായ പരിഗണന സിനിമക്ക് കിട്ടിയില്ല. അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.ആദ്യ റൗണ്ടില്‍ തെരഞ്ഞെടുത്തു എന്ന് ജ്യൂറി അംഗം പറയുന്ന ഓഡിയോ എന്റെ പക്കലുണ്ട്.സര്‍ക്കാര്‍ ഇടപെട്ടു എന്ന് കരുതുന്നില്ല. .ഇടക്കാരാണ് ഇടപെട്ടത് എന്നറിയണം.ആര്‍ട്ടിസ്റ്റിനോട് ചെയ്ത നിന്ദ്യമായ പ്രവൃത്തിയാണിത്. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കും. പ്രാഥമിക കമ്മിറ്റി തെരഞ്ഞെടുത്ത സിനിമ എന്തുകൊണ്ട് അന്തിമ കമ്മിറ്റിക്ക് മുന്നില്‍ വച്ചില്ല? അതറിഞ്ഞേ പറ്റൂ. അന്വേഷണം വേണമെന്നും പ്രിയനന്ദന്‍ ആവശ്യപ്പെട്ടു.ഹോം സിനിമക്ക് പുരസ്‌കാരം ലഭിക്കാത്തതിലും പ്രിയനന്ദന്‍ പ്രതികരിച്ചു സിനിമ എന്താണെന്നാണ് നോക്കേണ്ടത്.മുതലിറക്കുന്നവരെ നോക്കിയല്ല സിനിമ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related News