വിജയ്ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

  • 31/05/2022

കൊച്ചി:  നടന്‍ വിജയ് ബാബു ഉടന്‍ തിരിച്ചെത്തുമെങ്കില്‍ അതിന് അറസ്റ്റ് താല്‍ക്കാലികമായി തടയാമെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വിശദമാക്കിയത്. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വിജയ് ബാബു പലര്‍ക്കും താരമായിരിക്കാം എന്നാല്‍ കോടതിക്ക് അയാള്‍ ഒരു സാധാരണക്കാരന്‍ മാത്രമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് പരിഗണിക്കുമ്പോള്‍ പ്രതി നാട്ടിലുണ്ടാകണം. പ്രതി നാട്ടില്‍ എത്താതെ എന്തുചെയ്യാനാകുമെന്നും കോടതി ചോദിച്ചു.

രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ താത്കാലിക സംരക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി.വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുന്നതെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ പിടിവാശി കാണിക്കരുത്. പൊലീസ് ധാരണ ശരിവയ്ക്കാനല്ല കോടതി പറഞ്ഞു. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം അതാണ് പ്രധാനം. 

വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കക്ഷി ചേര്‍ക്കാമെന്നും കോടതി പറഞ്ഞു.അതേസമയം വിജയ്ബാബുവിന്റെ ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം . സമീപകാലത്തു വിജയ്ബാബുവിന്റെ ബിസിനസുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ആളാണ് ഇതെന്നാണു സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ വിദേശത്തേക്കു കടന്ന വിജയ്ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണു ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തത്.

Related News