സി.പി.എം സെക്രട്ടറിയേറ്റില്‍ തോല്‍വി ചര്‍ച്ച ചെയ്യും

  • 06/06/2022

തിരുവനന്തപുരം: വെള്ളിയാഴ്ച്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കും. തോല്‍വി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ബൂത്ത് തലം മുതല്‍ മണ്ഡലം കമ്മിറ്റി നല്‍കിയ ഫലവും യഥാര്‍ത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തില്‍ വ്യത്യാസം വലുതാണ്.

2500 വോട്ടിന് ജയിക്കാനോ തോല്‍ക്കാനോ സാധ്യതയുണ്ടെന്ന് സിപിഐഎം ആഭ്യന്തരമായി വിലയിരുത്തിയ ഇടത്താണ് 25,000 വോട്ടിന്റെ വന്‍ തോല്‍വി എല്‍ഡിഎഫ് നേരിട്ടത്. 2021നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.

തോല്‍വി സംബന്ധിച്ച് ബിജെപിയിലും അസ്വസ്ഥത പുകയുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയതും തിരിച്ചടിച്ചുവെന്നാണ് ബിജെപി വിലയിരുത്തല്‍. വോട്ട് ചോര്‍ച്ചയടക്കം കാര്യമായി പരിശോധിക്കാനാണ് ബിജെപി തീരുമാനം. നാളെ നടക്കുന്ന ബിജെപി ജില്ലാ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പങ്കെടുക്കും.

Related News