പുരുഷന്മാര്‍ക്ക് 'സ്പെഷ്യല്‍ ഡിസ്കൗണ്ട്'; വിവാദമായി പരസ്യം

  • 18/06/2022




ജനശ്രദ്ധ ലഭിക്കുന്നതിനായി പരസ്യക്കമ്പനികള്‍ തങ്ങളുടെ പുതിയ പരസ്യങ്ങളില്‍ എല്ലായ്പോഴും പുതുമകള്‍ പരീക്ഷിക്കാറുണ്ട്. ഇവയില്‍ മിക്കതും ഈ രീതിയില്‍ വിജയം കാണാറുമുണ്ട്. എന്നാല്‍ ചില പരസ്യങ്ങള്‍ ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ നേരെ വിവാദങ്ങളിലേക്കാണ് ചെന്നുചാടുക. അത്തരത്തില്‍ വിവാദത്തിലായിരിക്കുകയാണ് പാക്കിസ്ഥാനിലെ ഒരു റെസ്റ്റോറന്‍റിന് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്ന പരസ്യം. 

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ 'ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ചാണ് റെസ്റ്റോറന്‍റ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. പുരുഷന്മാര്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതിന് ശേഷം, അവരെ ആകര്‍ഷിക്കുന്നതിനായി ആലിയ ഭട്ടിന്‍റെ ഗംഗുഭായ് എന്ന ലൈംഗികവൃത്തി ചെയ്ത് ജിവിക്കുന്ന സ്ത്രീ പുരുഷന്മാരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കൈകാണിച്ച് വിളിക്കുന്ന രംഗമാണ് റെസ്റ്റോറന്‍റ്പരസ്യത്തിന് വേണ്ടി  ഉപയോഗിച്ചിരിക്കുന്നത്.  

സിനിമയിലെ തന്നെ ഏറെ വികാരഭരിതമായൊരു രംഗമാണിത്. മറ്റ് മാര്‍ഗങ്ങളില്ലാതെ വേശ്യാത്തെരുവിലെ ജീവിതത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തുടങ്ങുന്ന ചെറുപ്പക്കാരിയായ പെണ്‍കുട്ടിയുടെ ദുരസ്ഥയാണ് രംഗത്തില്‍ കാണിക്കുന്നത്. ഈ രംഗം വച്ചുകൊണ്ട് എങ്ങനെയാണ് ഇത്തരമൊരു പരസ്യം തയ്യാറാക്കാനായത് എന്നാണ് മിക്കവരും ചോദിക്കുന്നത്. 

Related News