ബഫര്‍ സോണുമായി ബന്ധപ്പെട്ട തന്റെ കത്തില്‍ മറുപടി നല്‍കിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • 01/07/2022

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല എന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ജൂണ്‍ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് 23 ന് മറുപടി നല്‍കിയെന്ന് ഓഫീസ് അറിയിച്ചു. വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും, വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ഉന്നയിക്കണമെന്ന് രാഹുലിനോട്് ആവശ്യപ്പെടുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി

സുപ്രീം കോടതി വിധിക്ക് ശേഷം ബഫര്‍ സോണ്‍ വിഷയത്തില്‍ ഉയര്‍ന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും, വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.''- മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.



Related News