സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാനൊരുങ്ങിയ പത്തുവയസ്സുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു

  • 02/07/2022

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് പത്തു വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. പള്ളിപ്പുറം ടെക്നോസിറ്റിക്കു സമീപത്താണ് സംഭവം. നജീബിന്റെയും സബീനാബീവിയുടെയും മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നാദിർ നജീബി ( 10 ) നാണ് കടിയേറ്റത്. 

കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലര മണിയോടെ സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാൻ രക്ഷിതാവിനെ കാത്തുനിൽക്കുമ്പോഴാണ് സംഭവം ഉണ്ടായത്. തെരുവുനായ കുട്ടിയെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. 

കുട്ടിയുടെ കരച്ചിൽ കേട്ട രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ചു വിട്ടശേഷം കടിയേറ്റ കുട്ടിയെ രക്ഷിച്ചത്. തുടയിൽ ആഴത്തിൽ മുറിവേറ്റ നാദിറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Related News