പതിമൂന്നുകാരി പ്രസവിച്ചു 16കാരനായ സഹോദരൻ അറസ്റ്റിൽ

  • 03/07/2022

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പതിമൂന്നുകാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ.  16കാരനെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. 

രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ആക്രി പെറുക്കാന്‍ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് പെണ്‍കുട്ടി ആദ്യം നല്‍കിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി. 

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് സഹോദരനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.

Related News