ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് വെടിയേറ്റു

  • 08/07/2022

ടോക്യോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ പട്ടണത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. 

പ്രാദേശിക സമയം രാത്രി 11.30ഓടെയായിരുന്നു ആക്രമണമെന്നാണ് വിവരം. നെഞ്ചില്‍ വെടിയേറ്റ ഷിന്‍സോയെ ആശുപത്രിയിലേക്ക് മാറ്റി.67കാരനായ ഷിന്‍സോ ആബെയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 42കാരനായ ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്ന് തോക്ക് കണ്ടെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.2006ന് ശേഷം ഒരു വര്‍ഷവും 2012 മുതല്‍ 2020 വരേയും അദ്ദേഹം ജപ്പാന്‍ പ്രധാനമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. നീണ്ട കാലം ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തി കൂടിയാണ് ഷിന്‍സോ ആബെ

Related News