ഗോതബായ രാജപക്‌സെ രാജിവെച്ചു

  • 14/07/2022

കൊളംബോ: അവസാന നിമിഷം വരെ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിച്ച് അമ്പേ പരാജയപ്പെട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്‌സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കന്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചുവെന്നാമ് ഇവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയില്‍ ആഘോഷം തുടങ്ങി. 

പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികള്‍ ആഘോഷിച്ചത്.ലങ്കയില്‍ പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശംപ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സര്‍വ്വകക്ഷി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് പ്രതിക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.  രണ്ട് പേരും ഒഴിയാതെ പൂര്‍ണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. എങ്കിലും പ്രസിഡന്റിന്റെ രാജിയെ വിജയദിനമെന്നും ഇവര്‍ വിശേഷിപ്പിക്കുന്നു. 

രാജി പ്രഖ്യാപിക്കാന്‍ തയാറാകാതെയാണ് കഴിഞ്ഞ ദിവസം ഗോത്തബയ രജപക്‌സെ രാജ്യം വിട്ടത്. ഇതോടെയാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്കാണ് ഗോത്തബയ കടന്നത്. ഒപ്പം ഭാര്യ യോമ രജപക്‌സെയും ഉണ്ട്. മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള ഇവര്‍ സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഗോത്തബയ രാജിവയ്ക്കാതെ രാജ്യം വിട്ടെന്ന വാര്‍ത്ത പരസ്യമായതോടെ കൊളംബോയില്‍ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറി. അടിയന്തരസാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു

Related News