ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ലോംഗ് ജമ്പില്‍ എം. ശ്രീകുമാര്‍ ഫൈനലില്‍

  • 16/07/2022

ദില്ലി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോംഗ് ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യതാ റൗണ്ടില്‍ 8.00 മീറ്ററാണ് ശ്രീശങ്കര്‍ ചാടിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ് ജമ്പില്‍ ഫൈനലില്‍ എത്തുന്ന അദ്യ ഇന്ത്യന്‍ പുരുഷ താരമാണ് എം. ശ്രീശങ്കര്‍. 

സീസണ്‍ റെക്കോഡുകളില്‍ ശ്രീശങ്കര്‍ 8.36 മീറ്റര്‍ ചാടി രണ്ടാമതാണ്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ശ്രീശങ്കറെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് ഇവന്റിന് 10 ദിവസം മുമ്പ് പിന്മാറേണ്ടി വന്നിരുന്നു. 2018 ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് 7.47 മീറ്റര്‍ ചാടി വെങ്കലം നേടിയിട്ടുണ്ട്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍, റണ്‍-അപ്പ് പ്രശ്നങ്ങളുമായി മല്ലിട്ടാണ് ഫൈനലില്‍ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തിയത്.

Related News