വിമാനത്തിലെ ഭക്ഷണത്തിൽ പച്ചക്കറികൾക്കിടയിൽ പാതി വെന്ത പാമ്പിൻ തല, അന്വേഷണം

  • 27/07/2022

തുര്‍ക്കി: തുർക്കിയിൽ നിന്ന് ജർമനിയിലേക്കുളള വിമാനത്തില്‍ ഭക്ഷണത്തില്‍ പാതി വെന്ത പാമ്പിൻ തല കിട്ടിയതായി പരാതി. പച്ചക്കറികൾക്കിടയിൽ നിന്നാണ് അധികം വേവാത്തൊരു പാമ്പിൻ തല കിട്ടിയതെന്ന് പരാതിയില്‍ പറയുന്നു. 

ഈ മാസം 21ന് അങ്കാറയിൽ നിന്ന് ഡസൽഡോഫിലേക്ക് പറന്ന സൺ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരന്‍റേതാണ് പരാതി. വിമാനക്കമ്പനി സംഭവത്തില്‍ അന്വേഷണം തുടങ്ങി. വിമാനത്തിൽ ഭക്ഷണം വിളമ്പാൻ ഏൽപ്പിച്ച സ്ഥാപനത്തെ ഒഴിവാക്കി.

സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ് കാറ്ററിങ് കമ്പനി. 280 ഡിഗ്രി സെൽഷ്യസിലാണ് വിമാനത്തിലേക്കുളള ഭക്ഷണം പാകം ചെയ്യുന്നത്. ദൃശ്യങ്ങളിൽ പാതിവെന്ത നിലയിലാണ് പാന്പിന്‍റെ തല. ഇത് പിന്നീട് ചേർത്ത് പ്രചരിപ്പിച്ചതാകാമെന്ന് കമ്പനി പറയുന്നു.
 

Related News