പാക്ക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന

  • 11/08/2022



വാഷിംഗ്ടൺ : പാക്ക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ നേതാവായ അബ്ദുല്‍ റൗഫ് അസ്ഹറിന് ഉപരോധമേര്‍പ്പെടുത്താനുള്ള ശുപാര്‍ശ പരിഗണിക്കുന്നത് യുഎന്‍ രക്ഷാസമിതി മാറ്റിവച്ചു. 

ചൈനയുടെ ആവശ്യപ്രകാരമാണ് നടപടി. അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് ചൈന നിലപാടെടുത്തു. ഇന്ത്യയും അമേരിക്കയുമാണ് ഇയാളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശ അവതരിപ്പിച്ചത്. 

കരിമ്പട്ടികയില്‍ പെടുത്താനുള്ള പ്രമേയം അംഗീകരിക്കണമെങ്കില്‍ രക്ഷാസമിതിയിലെ പതിനഞ്ചംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസ്ഹര്‍. 1999ലെ വിമാനറാഞ്ചലിന്‍റെ സൂത്രധാരന്‍മാരില്‍ ഒരാളെ ഇയാൾ. 

Related News