മന്ത്രി പി. രാജീവിന്റെ റൂട്ട് തെറ്റിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 12/08/2022

തിരുവനന്തപുരം: മന്ത്രി പി.രാജീവിന്റെ എസ്‌കോര്‍ട്ട് വാഹനത്തിന്റെ റൂട്ട് മാറിയതുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം പള്ളിച്ചല്‍ മുതല്‍ വെട്ടുറോഡ് വരെ എസ്‌കോര്‍ട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി. ഗ്രേഡ് എസ്.ഐ. എസ്.എസ് സാബുരാജന്‍, സിപിഒ സുനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 

നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതിനാണ് നടപടി.മന്ത്രിക്ക് ബുദ്ധമുട്ടുണ്ടായെന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. നടപടിക്കെതിരേ പോലീസ് സേനയില്‍ വ്യാപകമായ അമര്‍ഷമുണ്ട്. മന്ത്രിയുടെ ഓഫീസില്‍ നിന്ന് അമര്‍ഷം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

Related News