ബലൂചിസ്ഥാനിലെ പ്രളയത്തില്‍ മരണം 225 ആയി

  • 22/08/2022

ലാഹോര്‍: പാക്ക് പ്രവിശ്യകളില്‍ ഒന്നായ ബലൂചിസ്ഥാനില്‍ നാശം വിതച്ച് പ്രളയം. കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേര്‍ കൂടി മരിച്ചു. ഇതോടെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 225 ആയി ഉയര്‍ന്നതായി എ.ആര്‍.വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.


ബൊലാന്‍, ക്വറ്റ, ജാഫറാബാദ് ജില്ലകളിലാണ് എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെള്ളപ്പൊക്കത്തിലും അനുബന്ധ സംഭവങ്ങളിലും 105 പുരുഷന്മാരും 55 സ്ത്രീകളും 65 കുട്ടികളും മരിച്ചു. പ്രവിശ്യയില്‍ 26,567 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 7,167 വീടുകള്‍ തകരുകയും ചെയ്തു. 1,07,377 കന്നുകാലികള്‍ ചത്തതായും പി.ഡി.എം.എ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി (പിഡിഎംഎ) പ്രളയബാധിതരായ ആളുകള്‍ക്ക് ടെന്റുകള്‍, ഭക്ഷണം, ബ്ലാങ്കറ്റുകള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ എത്തിക്കുന്നുണ്ട്.

Related News