പാക്കിസ്താനില്‍ പ്രളയത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചതായി സൂചന

  • 27/08/2022

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ മഹാ പ്രളയത്തില്‍ പാകിസ്ഥാനില്‍ ആയിരത്തിലേറെ പേര്‍ മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പ്രളയ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രമുഖ അന്താരാഷ്ട്രാ മാധ്യമങ്ങളായ ബി ബി സിയും അല്‍ ജസീറയുമടക്കം റിപ്പോര്‍ട്ട് ചെയ്തു. 

മാരകമായ വെള്ളപ്പൊക്ക കെടുതികളെ നേരിടാന്‍ ലോകം പാക്കിസ്ഥാനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഭ്യര്‍ത്ഥിച്ചു.മൂന്നര കോടിയോളം മനുഷ്യര്‍ മഹാപ്രളയത്തിന്റെ കെടുതി നേരിട്ട് അനുഭവിക്കുകയാണെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള വിവരം. ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ പരിക്കേറ്റവരുടെ എണ്ണം വളരെ അധികമാണ്. ഏഴ് ലക്ഷത്തോളം വീടുകളാണ് രാജ്യത്ത് തകര്‍ന്നത്. 150 പാലങ്ങളും മൂവായിരത്തിലധികം കിലോമീറ്റര്‍ റോഡും പ്രളയത്തില്‍ നശിച്ചിട്ടുണ്ട്. 57 ലക്ഷം ജനങ്ങള്‍ പ്രളയത്തില്‍ അഭയകേന്ദ്രങ്ങളില്ലാതെ നില്‍ക്കുകയാണെന്നും പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡ!!ോണ്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ മേഖലകളിലാണ് കനത്ത നാശം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ മാത്രം 24 പാലങ്ങളും 50 വലിയ ഹോട്ടലുകളും ഒലിച്ചുപൊയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Related News