പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

  • 30/08/2022

വിവാഹത്തിനു മുൻപുള്ള ഫോട്ടോഷൂട്ടിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു. പ്രതിശ്രുത വധുവിന്‍റെ കണ്‍മുമ്പിലായിരുന്നു മരണം. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലാണ് സംഭവം ഉണ്ടായത്. 
യുനാൻ പ്രവിശ്യയിലെ ലിജിയാങ്ങിലുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജെയ്ഡ് ഡ്രാഗൻ സ്‌നോ പർവതത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. 

പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു യുവാവ്. പ്രകൃതി സുന്ദരമായ കാഴ്ചകള്‍ കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്പ്രൂയിസ് മെഡോവിലായിരുന്നു പ്രതിശ്രുത വധൂവരന്മാരുടെ ഫോട്ടോഷൂട്ട് നടന്നത്. 

ഫോട്ടോഗ്രാഫർമാർ ഇരുവരുടെയും ചിത്രങ്ങൾ പകർത്തുന്നതിടെ ഇടിമിന്നലേറ്റ് യുവാവ് നിലത്ത് വീഴുകയായിരുന്നു. രക്ഷാപ്രവർത്തകരും ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരും ചേർന്ന് യുവാവിന് അടിയന്തര പരിചരണം നൽകി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനു തൊട്ടുമുൻപാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രദേശത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 

Related News