അഞ്ച് വര്‍ഷം കാണാതായ മൂക്കുത്തി കിട്ടിയത് യുവാവിന്റെ ശ്വാസകോശത്തിൽ നിന്ന്

  • 18/09/2022

ന്യൂയോര്‍ക്ക്: അഞ്ച് വര്‍ഷം കാണാതായ മൂക്കുത്തി യുവാവിന്റെ ശ്വാസ കോശത്തില്‍ നിന്ന് കണ്ടെത്തി. 35കാരനായ ജോയ് ലിക്കിന്‍സിന്റെ മൂക്കുത്തിയാണ് ശ്വാസ കോശത്തിലുണ്ടെന്ന് മനസിലായത്.

അഞ്ച് വര്‍ഷം മുന്‍പ് സിന്‍സിനാറ്റി സ്വദേശിയായ ജോയ് രാവിലെ ഉണര്‍ന്ന് നോക്കിയപ്പോള്‍ മൂക്കുത്തി കാണാതായി. പിന്നാലെ അവിടെ മൊത്തം ജോയ് അന്വേഷിച്ചു നടന്നു. കിടക്കയെല്ലാം മറിച്ചിട്ട് പരതി. പക്ഷേ കണ്ടെത്താന്‍ കഴിഞ്ഞില്ല. എത്ര പരതിയിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജോയ് അന്വേഷണം അവസാനിപ്പിക്കുകയും പുതിയ ഒരെണ്ണം വാങ്ങി ധരിക്കുകയും ചെയ്തു.

ഈയടുത്തൊരു ദിവസം പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ ഇയാള്‍ക്ക് ശ്വാസം എടുക്കാനും മറ്റും ബുദ്ധിമുട്ട് തോന്നി. കൂടാതെ നെഞ്ചും പുറവുമെല്ലാം നല്ല വേദനയും. ആദ്യം കരുതിയത് ന്യൂമോണിയ ആണെന്നാണ്. പിന്നാലെ അയാള്‍ ആശുപത്രിയില്‍ പോയി. എക്സ്‍റേ എടുത്ത് നോക്കിയപ്പോഴാണ് മൂക്കുത്തി കാണുന്നത്. ഡോക്ടര്‍ അത് ജോയിയെ കാണിച്ചപ്പോള്‍ അയാള്‍ അന്തംവിട്ടു പോയി. എത്രയോ കാലമായി താനിത് പരതി നടന്നു എന്ന് അയാള്‍ ഡോക്ടറോടും പറഞ്ഞു. പിന്നാലെ ശസ്ത്രക്രിയയിലൂടെ അഞ്ച് വര്‍ഷത്തിന് ശേഷം മൂക്കുത്തി ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

Related News