ഹോം വർക്ക് ചെയ്തില്ല; 12 വയസുകാരനെ പിതാവ് തീകൊളുത്തി കൊന്നു

  • 21/09/2022

ഹോം വര്‍ക്ക് ചെയ്യാത്തതിന് 12 വയസുകാരനെ പിതാവ് തീകൊളുത്തി കൊന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് നടുക്ക സംഭവം നടന്നത്. ഗുരതരമായി പൊള്ളലേറ്റ ഷഹീര്‍ഖാന്‍ എന്ന കുട്ടി രണ്ടുദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെന്നും തുടര്‍ന്ന് മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഹോം വര്‍ക്ക് ചെയ്യാന്‍ വേണ്ടി ഭയപ്പെടുത്തുന്നതിനായാണ് പിതാവ് നസീര്‍ ഖാന്‍ കുട്ടിയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ചത്. വേഗത്തില്‍ ചെയ്തില്ലെങ്കില്‍ തീ കൊളുത്തുമെന്ന് അദ്ദേഹം കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ തീ കുട്ടിയുടെ ദേഹത്തേക്ക് പടരുകയായിരുന്നു.

നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തിയപ്പോള്‍ തീദേഹത്ത് പടര്‍ന്ന മകനെയാണ് കണ്ടത്. മാതാവും പിതാവും കുട്ടിയുടെ ദേഹത്തേക്ക് പുതപ്പുകളും മറ്റും ഇട്ട് തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. മകന്റെ മരണത്തിന് ശേഷം ഭര്‍ത്താവിനെതിരെ മാതാവ് പരാതി നല്‍കുകയായിരുന്നു.

Related News