നാല്പത്തിയെട്ട് വർഷത്തിനിപ്പുറവും ഭാര്യയോട് പക തീരാതെ ഭർത്താവ്; പക തീർക്കുന്നത് ദിവസവും ഭാര്യയുടെ കല്ലറയിൽ മൂത്രമൊഴിച്ച്

  • 25/09/2022

നാല്‍പ്പത്തിയെട്ട് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ഭാര്യയോട് പക തീരാതെ ഒരു ഭർത്താവ്. ഭാര്യയുടെ 
ശവക്കല്ലറിയിലാണ് ഇയാള്‍ പതിവായി മൂത്രമൊഴിക്കാന്‍ എത്തിയിരുന്നത് എന്നതാണ് പൊലീസിനേയും ബന്ധുക്കളേയും ഞെട്ടിച്ചത്.

സ്ത്രീയുടെ മക്കളും പേരമക്കളുമാണ് സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവം കണ്ടത്. തു‌ടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശവക്കല്ലറിയില്‍ ആരോ മൂത്രമൊഴിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് മക്കള്‍ ഒളിക്യാമറ സ്ഥാപിച്ചത്.

വീഡിയോയില്‍ കാറില്‍ എത്തുന്ന പുരുഷന്‍ ശവക്കല്ലറയ്ക്കരികില്‍ എത്തി മൂത്രമൊഴിച്ച്‌ മടങ്ങുന്നത് വ്യക്തമായി കണ്ടു. ഒളിക്യാമറ ഘട‍ിപ്പിച്ച വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല.

പൊലീസിനെ ഞെട്ടിച്ച മറ്റൊരു കാര്യമെന്തെന്നാല്‍ ഇയാള്‍ തനിച്ചായിരുന്നില്ല കല്ലറയ്ക്കരികില്‍ എത്തിയിരുന്നത്. ഇപ്പോഴത്തെ ഭാര്യയേയും കൂട്ടി അവരുടെ സാന്നിധ്യത്തിലായിരുന്നു പുരുഷന്റെ പ്രവര്‍ത്തി.

ലിന്‍ഡ ലൂയിസ് ടൊറെല്ലോ എന്ന സ്ത്രീയുടെ കല്ലറയാണിത്. ഇവരുടെ മകന്‍ മിഷേല്‍ മുര്‍ഫിയാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 2017 ലാണ് ലിന്‍ഡ ലൂയിസ് ക്യാന്‍സര്‍ ബാധിച്ച്‌ 66ാം വയസ്സില്‍ മരിക്കുന്നത്.

Related News