മ്യാന്‍മറില്‍ ഭൂചലനം

  • 30/09/2022

നേപിഡോ: മ്യാന്‍മറില്‍ ഭൂചലനം. ബര്‍മയില്‍ ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.


ഇന്ന് പുലര്‍ച്ചെ 3.52നാണ് ഭൂമി ഭൂചലനം. ബര്‍മയില്‍ നിന്ന് 162 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് 140 കിലോമീറ്റര്‍ താഴെയായിരുന്നു. ഭൂചലനത്തിന്റെ പ്രകമ്പനം ശക്തമായിരുന്നുവെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദ്വീപ് മേഖലയില്‍ ഉണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

Related News