പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

  • 01/10/2022



ദില്ലി: പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാക്കിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്. 

നിയമവിരുദ്ധ ഉള്ളടക്കമുള്ളതിനാലാണ് കേന്ദ്ര സർക്കാർ നടപടിയെന്നാണ് സൂചന. നേരത്തെ ജൂലൈയിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ചപ്പോൾ പാക്ക് സർക്കാറിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും സജീവമാക്കിയിരുന്നു. ട്വിറ്ററിലെ ഏറ്റവും പുതിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ൃവന്നു തുടങ്ങിയിട്ടുണ്ട്. 

Related News