പ്രായം തടസ്സമായില്ല, മൂന്നു വര്‍ഷം നീണ്ട പ്രണയം; പതിനെട്ടുകാരിക്ക് 78കാരന്‍ വരന്‍

  • 06/10/2022

ഫിലിപ്പീൻസിൽ മൂന്നു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ പതിനെട്ടു വയസ്സുള്ള പെണ്‍കുട്ടിയെ 78കാരന്‍ വിവാഹം കഴിച്ചു.  78 വയസാണ് വരനായ റാഷെദ് മംഗകോപ്പിന്റെ പ്രായം. വധുവായ ഹലീമ അബ്ദുള്ളയ്തക്ക് 18 വയസും. പെൺകുട്ടിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഒരു കർഷകനായിരുന്ന റാഷെദ് മംഗകോപ്പ് ഇപ്പോൾ തൊഴിലൊന്നും ചെയ്യുന്നില്ല. കഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് ഹലീമ അബ്ദുള്ളയെ റാഷെദ് കണ്ടുമുട്ടിയത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വളരുകയായിരുന്നു. ഒടുവില്‍ വിവാഹത്തിലെത്തിച്ചേര്‍ന്നു. ഇതൊരു അറേഞ്ച്ഡ് വിവാഹമല്ലെന്നും പ്രണയ വിവാഹം ആണെന്നും റാഷെദിന്റെ മരുമകനായ ബെൻ പറയുന്നു.

റാഷെദിന‍റെയും ഹലീമയുടേയും ആദ്യത്തെ പ്രണയമാണത്രെ ഇത്.  60 വയസിന്റെ വ്യത്യാസമുണ്ട് ഹലീമയും റാഷെദും തമ്മിൽ. എന്നാൽ, അതൊന്നും വിവാഹത്തിന് തടസമായിരുന്നില്ല. ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതമായിരുന്നു.  ഫിലിപ്പീൻസിലെ നിയമപ്രകാരം 21 വയസിൽ താഴെ ഉള്ളവർക്ക് വിവാഹിതരാവാം. എന്നാൽ ഇതിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്. ഹലീമയും റാഷെദും കാർമെൻ ടൗണിലെ പുതിയ വീട്ടിൽ പുതിയ ജീവിതം തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ്.

Related News