82 ലക്ഷം രൂപയുടെ സോഫ വാങ്ങി, ജോലിക്ക് പോകാന്‍ താല്‍പ്പര്യമില്ല; പൊട്ടിക്കരഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ച് യുവതി

  • 18/10/2022

സാമൂഹിക മാധ്യമങ്ങള്‍ വഴി പല രീതിയിലുള്ള സഹായ അഭ്യര്‍ത്ഥനകളും നാം കാണാറുണ്ട്. പഠനത്തിനും ചികിത്സക്കുമെല്ലാം ആളുകളില്‍ നിന്ന് ധനസഹായം തേടാറുമുണ്ട്. എന്നാല്‍ വിചിത്രമായ ഒരു കാരണത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുകയാണ് ടിക് ടോക് ഇന്‍ഫ്‌ളുവന്‍സറായ ഒരു യുവതി. 

കാലിഫോര്‍ണിയ സ്വദേശിനിയായ ക്വെന്‍ലിന്‍ ബ്ലാക്വെല്‍  ആണ് ഈ യുവതി. ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 1.9 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്. അബദ്ധത്തില്‍ ചിലവായ ലക്ഷക്കണക്കിന് രൂപ തിരികെ കിട്ടാനാണ് ക്വെന്‍ലിന്‍ ആരാധകരോടെ സഹായം അഭ്യര്‍ത്ഥിച്ച് തന്റെ ടിക് ടോകിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പങ്കുവെച്ചത്.  

ഒരു ഓണ്‍ലൈന്‍ ലേലത്തില്‍ ഒരു ലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ)  വില വരുന്ന ഒരു സോഫ അബദ്ധത്തില്‍ വാങ്ങിയതായാണ് ഇവര്‍ പറയുന്നത്.  ഈ പണം സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സ് പിരിവിട്ടു തരണം എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ക്വെന്‍ലിന്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ ഒരു വെബ്‌സൈറ്റില്‍ നല്‍കിയതാണ് തനിക്ക് വിനയായതെന്നും പണം കണ്ടെത്താനായി ഒരു ജോലിക്ക് പോകുന്നതിനെ കുറിച്ച് തനിക്ക് ആലോചിക്കാന്‍ കഴിയുന്നില്ലെന്നും താല്‍പ്പര്യമില്ലെന്നും യുവതി പറയുന്നു.  

സോഫയ്ക്കായി ചിലവാക്കിയ പണത്തിന് പുറമേ തന്റെ പല്ലിന്റെ ചികിത്സയ്ക്കും കാറിന്റെ കണ്ണാടി മാറ്റുന്നതിനുമെല്ലാം പണം ആവശ്യമുണ്ടെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. പണം നല്‍കാനുള്ള സൗകര്യം പരിഗണിച്ച് ഫോളോവേഴ്‌സിനായി പ്രത്യേക അക്കൗണ്ടും യുവതി തുടങ്ങി. 

Related News