മൗണ ലോവ അഗ്നിപര്‍വതം ഉടന്‍ പൊട്ടിത്തെറിച്ചേക്കാമെന്ന് സൂചന

  • 28/10/2022



ഹോണോലുലു: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതമായ മൗണലോവ പൊട്ടിത്തെറിച്ചേക്കുമെന്ന സൂചനകൾ നൽകുന്നതായി ഹവായ് അധികൃതർ. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ബിഗ് ഐലന്‍റ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പൊട്ടിത്തെറിക്ക് ശേഷമുണ്ടാകുന്ന മണിക്കൂറുകള്‍ക്കുള്ളില്‍ സമീപത്തെ വീടുകളിലെത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞു. 1984-ല്‍ ആണ് മൗണലോവ അവസാനമായി പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വതം പുകഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹവായിയിലെ സിവിൽ ഡിഫൻസ് ഏജൻസി ദ്വീപിലുടനീളം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നുണ്ട്. 

ഭക്ഷണത്തോടൊപ്പം ഒരു "ഗോ" ബാഗ് ഉണ്ടായിരിക്കണമെന്ന് അവർ നിര്‍ദേശിക്കുന്നു. വീട്ടിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ താമസിക്കാനുള്ള സ്ഥലം കണ്ടെത്തണമെന്നും കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണമെന്നും ഏജന്‍സി പറഞ്ഞു. 

"എല്ലാവരെയും പരിഭ്രാന്തരാക്കാനല്ല, നിങ്ങൾ മൗണ ലോവയുടെ ചരിവിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ലാവ ദുരന്തത്തിന് സാധ്യതയുണ്ട്'' ഹവായ് കൗണ്ടി സിവിൽ ഡിഫൻസിന്‍റെ അഡ്മിനിസ്ട്രേറ്ററായ ടാൽമാഡ്ജ് മാഗ്നോ മുന്നറിയിപ്പ് നല്‍കി.

Related News