കോവിഡിനു ശേഷം നടന്ന ആദ്യ ഹാലോവീന്‍, അപകടത്തില്‍ മരണം 151ആയി

  • 30/10/2022

സോള്‍: ദക്ഷിണ കൊറിയയിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ മരണം 151ആയി. മരിച്ചവരില്‍ ഏറെയും 20 കളിലുള്ള യുവാക്കളാണ്. കോവിഡിനു ശേഷം നടന്ന ആദ്യ ഹാലോവീന്‍ ആഘോഷമായിരുന്നു ഇത്. അതേസമയം, ആഘോഷത്തിനിടയില്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരിക്കാമെന്ന ആരോപണം അധികൃതര്‍ തള്ളി.


ദക്ഷിണകൊറിയയിലെ ഹാമില്‍ട്ടണ്‍ ഹോട്ടലിന് സമീപമാണ് എല്ലാവര്‍ഷവും ഹാലോവീന്‍ ആഘോഷം നടക്കാറ്. ഹോട്ടലിനു സമീപത്തെ പ്രധാന ആഘോഷവേദിയായ ഇറ്റാവോണിലേക്കുള്ള നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.

ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ തിങ്ങി നിറഞ്ഞത്. ഹോട്ടലില്‍ നിന്നും നിരവധി പേര്‍ ആഘോഷത്തില്‍ ഒത്തുചേര്‍ന്നു. രാത്രി 10.22 ഓടു കൂടിയാണ് ആദ്യം അപകടം റിപ്പോര്‍ട്ട് ചെയ്തത്. ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ഒരു സെലിബ്രിറ്റി എത്തിയന്ന വാര്‍ത്ത പരന്നതോടെ ജനക്കൂട്ടം ഒന്നാകെ ഇളകി മറിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News