വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ താഴേക്ക് പതിക്കാനാരംഭിക്കുന്ന ഭാഗത്ത് കമഴ്ന്നുകിടന്ന് വിനോദസഞ്ചാരി; അതിസാഹസികം

  • 03/01/2023

അപകടമാണ് മുന്നിലെന്ന് മനസ്സിലായാലും സൈബര്‍ ലോകത്ത് വൈറലാകാന്‍ ഏതറ്റം വരെ പോകാനും ചിലര്‍ക്ക് മടിയില്ല. അതുപോലെയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ താഴേക്ക് പതിക്കാനാരംഭിക്കുന്ന ഭാഗത്ത് കമഴ്ന്നുകിടന്ന് ഒഴുക്കാസ്വദിക്കുന്ന ഒരു വിനോദസഞ്ചാരിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത്.


പതിനഞ്ച് സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണെങ്കില്‍ കൂടി ഇത് മൂന്ന് ദിവസത്തിനുള്ളില്‍ നേടിയത് ഒരുകോടിയിലേറെ വ്യൂസാണ്. സാഹസികമായി ഇത് ചെയ്തത് വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ്. വിയേഡ് ആന്‍ഡ് ടെറിഫൈയിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ സൈബര്‍ ലോകത്ത് പ്രത്യക്ഷപ്പെട്ടത്. ''380 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം നില്‍ക്കുന്നത് വലിയൊരു സംഗതിയാണെന്ന് മനസിലായി (ഡെവിള്‍സ് പൂള്‍-വിക്ടോറിയ ഫോള്‍സ്)'' എന്ന ക്യാപ്ഷനും നല്‍കിയാണ് വീഡിയോ.

വെള്ളച്ചാട്ടവും അതിന്റെ മനോഹാരിതയും എല്ലാവരും ആസ്വദിക്കുമെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുമാത്രമേ വെള്ളച്ചാട്ടം താഴേക്ക് പതിക്കാന്‍ തുടങ്ങുന്ന ഭാഗത്ത് നില്‍ക്കാനുള്ള ധൈര്യം ലഭിക്കൂ. ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതും അതുകൊണ്ടാണ്. വീഡിയോയ്ക്ക് വിമര്‍ശനങ്ങളും കുറവല്ല. ഫോട്ടോയെടുക്കാനും മറ്റുമായി ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്ത് അപകടത്തിലേക്ക് നീങ്ങരുതെന്നതടക്കമുള്ള മുന്നറിയിപ്പുകളും പലരും കമന്റുകളില്‍ കൊടുക്കുന്നുണ്ട്.

Related News