യുക്രൈനെ മുൾമുനയിൽ നിർത്തി വീണ്ടും റഷ്യ ; മിസൈലാക്രമണത്തിൽ പന്ത്രണ്ട് മരണം

  • 15/01/2023

യുക്രൈനെ വീണ്ടും കടന്നാക്രമിച്ച് റഷ്യ. കിഴക്കൻ യുക്രൈൻ പ്രദേശമായ ഡിനിപ്രോയിൽ ഒൻപത് നിലക്കെട്ടിടത്തിലുണ്ടായ മിസൈലാക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പട്ടതായാണ് റിപ്പോർട്ട്. പതിനാല് കുട്ടികൾ ഉൾപ്പെടെ 73 പേർക്ക് പരുക്കേറ്റു. 

 ഡിനിപ്രോയിലെ കെട്ടിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിലാണ് പന്ത്രണ്ട് പേർ കൊല്ലപ്പെട്ടത്. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് രാത്രിവൈകിയും പ്രവർത്തനങ്ങൾ നടത്തുന്നുണ്ടായിരുന്നു. പ്രധാന വൈദ്യുതിനിലയങ്ങളിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് പല പ്രദേശങ്ങളിലും വൈദ്യുതി പൂർണമായും നിലച്ചു. കീവിലും ഖാർക്കീവിലും ഒഡേസയിലും ആക്രമണം രൂക്ഷമാണ്.

 യുദ്ധത്തെ പ്രതിരോധിക്കാൻ പാശ്ചാത്യരാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ എത്തിക്കണമെന്ന് വ്‌ളോദിമിർ സെലൻസ്‌കി അഭ്യർത്ഥിച്ചു. എന്നാൽ യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുന്നത് കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി.
അതേസമയം യക്രൈൻ സൈന്യത്തിന് കൂടുതൽ സഹായം എത്തിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അറിയിച്ചിട്ടുളളത്.

Related News