നേപ്പാളിലെ വിമാനാപകടം ; 68 പേരുടെ മരണം സ്ഥിരീകരിച്ചു

  • 16/01/2023

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഇതുവരെ 68 പേരുടെ മരണം സ്ഥിരീകരിച്ചു. ജീവനക്കാരുൾപ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം പൊഖ്‌റ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കവേയാണ് തകര്‍ന്ന് വീണത്. വീഴ്ച്ചയില്‍ വിമാനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. യാത്രക്കാരെ ആരേയും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. മരിച്ചവരിൽ അഞ്ച് ഇന്ത്യാക്കാരും ഉൾപ്പെടുന്നു.

 അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അപകടം ഉണ്ടാകാനിടയായ കാരണം വൈകാതെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദുരന്തത്തിൽ അനുശോചിച്ച് നേപ്പാൾ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News