വീഡിയോ ഗെയിമിൽ തോൽപിച്ചു; 10 വയസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നു

  • 18/01/2023

മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ 10 വയസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നു. വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചതിന്‍്റെ ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടില്‍ നിന്ന് തോക്ക് എടുത്ത് 11 വയസ്സുകാരന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുട്ടിയും കുടുംബവും രക്ഷപ്പെട്ടു.


വീഡിയോ ഗെയിമുകള്‍ വാടകയ്ക്ക് നല്‍കുന്ന കടയില്‍ ഞായറാഴ്ചയാണ് സംഭവം. ഗെയിമില്‍ പരാജയപ്പെട്ടതോടെ കുട്ടി അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് കടയിലേക്ക് തിരിച്ചെത്തി. ശേഷം 11 വയസ്സുകാരന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നീതി ലഭിക്കാന്‍ സഹായിക്കണമെന്ന് ഇരയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കള്‍ നിരുത്തരവാദപരമായി തോക്ക് മേശപ്പുറത്ത് വച്ചതാണ് മകന്‍്റെ മരണത്തിന് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി. മയക്കുമരുന്ന് കടത്തുകാര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ കാരണം മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് വെരാക്രൂസ്.

Related News