വാഹനത്തില്‍ സൂക്ഷിച്ച തോക്കില്‍ വളര്‍ത്തുനായ ചവിട്ടി; വെടിയേറ്റ് യുവാവ് മരിച്ചു

  • 25/01/2023

നായാട്ടിന് പോകുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച തോക്കില്‍ വളര്‍ത്തുനായ ചവിട്ടിയതിനെ തുടര്‍ന്ന് വെടിപൊട്ടി അമേരിക്കയില്‍ യുവാവിന് ദാരുണ മരണം. പിക് അപ് ട്രക്കിന്റെ പിന്‍സീറ്റിലായിരുന്നു തോക്കും നായയും.


അബദ്ധത്തില്‍ നായ തോക്കിന്റെ കാഞ്ചിയില്‍ ചവിട്ടിയതോടെ വെടിപൊട്ടി മുന്‍സീറ്റിലിരുന്ന യുവാവിനേല്‍ക്കുകയായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓഫ് വിചിതയിലെ ബ്ലോക്ക് ഓഫ് ഈസ്റ്റ് 80ാം തെരുവിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

അത്യാഹിത മെഡിക്കല്‍ സംഘമെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്നയാള്‍ സുരക്ഷിതനാണ്. പട്ടിയുടെ ഉടമയായ 30കാരനാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. തോക്ക് കാരണമായ അപകടത്തില്‍ 2021ല്‍ മാത്രം യുഎസില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

Related News