അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

  • 27/01/2023




ഷിക്കാഗോ: അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഷിക്കാഗോ പ്രസിംഗ്ടണ്‍ പാര്‍ക്കിലാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ നന്ദപ്പു ഡിവാന്‍ഷ (23) ആണ്  കൊല്ലപ്പെട്ടത്. ഉന്നത പഠനത്തിനായി അമേരിക്കയിലെത്തി പത്താം ദിനമാണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചത്. വെടിവെപ്പില്‍ തെലുങ്കാനയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ഹൈദരബാദ് സ്വദേശിയായ കൊപ്പള സായ്സരണ്‍  വിദ്യാര്‍ത്ഥിക്കാണ് വെടിയേറ്റത്. 

ഇവരുടെ കൂടെയുണ്ടായിരുന്ന ലക്ഷ്മണ്‍ എന്ന വിദ്യാര്‍ത്ഥി വെടിവെപ്പില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  ജനുവരി 21 നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ മോഷ്ടാക്കളുടെ ആക്രമണം നടന്നത്. ഷിക്കാഗോ ഗവര്‍ണേഴ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഉന്നത പഠനത്തിനായി എത്തിയവരാണ് മൂവരും. പ്രസിംഗ്ടണ്‍ പാര്‍ക്കിലെ താമസ സ്ഥലത്തു നിന്നും ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്.

Related News