ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ഭീകരാക്രമണം: ഏഴ് മരണം

  • 28/01/2023



ജറുസലേം: ഇസ്രയേൽ തലസ്ഥാനമായ ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ഭീകരാക്രമണം. ജറുസലേമിലെ നെവ് യാക്കോവ് ബൊളിവാർഡിലെ ആരാധനാലയത്തിലാണ് സംഭവം. ഭീകരാക്രമണത്തിൽ ഏഴ് മരണം. പത്തോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആക്രമിയെ ഇസ്രയേൽ പോലീസ് വധിച്ചു.

ഏകദേശം വൈകുന്നേരം 8.30 ഓടെ, പ്രാർത്ഥനയ്‌ക്ക് ശേഷം സിനഗോഗിൽ നിന്നും പുറത്തിറങ്ങയവർക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വധിച്ചു. പ്രദേശത്ത് നിന്നും ദുരൂഹ സാഹചര്യത്തിൽ വെളുത്ത കാർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് അക്രമിയുടേതാണെന്ന് സംശയിക്കുന്നു.

അഞ്ച് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ജറുസലേമിലെ വിവിധ ആശുപത്രികളിലും വെച്ചാണ് മരണപ്പെട്ടത്. മരിച്ചവരിൽ 20,25,50,60 വയസ്സിലുള്ള അഞ്ച് പുരുഷന്മാരും 60,70 വയസ്സിലുള്ള രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.സംഭവം കൂട്ടകുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു.

Related News