ഗ്രേഡ് എസ്‌ഐയുടെ വീട്ടില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

  • 30/01/2023

ആലപ്പുഴ: ഗ്രേഡ് എസ്‌ഐയുടെ വീട്ടില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്‍്റെ മുതുകുളം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ചേപ്പാട് കന്നിമേലുള്ള വീട്ടിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


തൃക്കുന്നപ്പുഴ വലിയ പറമ്ബ് സ്വദേശി സൂരജിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് സൂരജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സൂരജിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് സൂരജിന്റെ പിതാവിന്റെ സഹോദരി ഭര്‍ത്താവ് പ്രസന്നന്‍ ആവശ്യപ്പെട്ടു.

Related News