ഇറ്റലിയിലെ ഏറ്റവും ശക്തനായ മാഫിയാ തലവന്‍ അറസ്റ്റിൽ

  • 04/02/2023



ഫ്രഞ്ച് നഗരമായ സെയ്ന്‍റ് എറ്റിയെനിലെ ഒരു റസ്റ്റോറന്‍റില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് ഒരു പിസാ ഷെഫിനെ അറസ്റ്റ് ചെയ്തു. ആ അറസ്റ്റ് വാര്‍ത്ത അങ്ങ് ഇറ്റലിയില്‍ ഏറെ ആശ്വാസം നിറയ്ക്കുന്ന ഒന്നായിരുന്നു. കാരണം അറസ്റ്റിലായ പിസ ഷെഫ്, തെക്കൻ ഇറ്റലിയിലെ കാലാബ്രിയയിലെ കുപ്രസിദ്ധമായ മാഫിയകളിലൊന്നായ 'എൻഡ്രംഗെറ്റ'യിലെ (Ndrangheta) പ്രധാനികളില്‍ ഒരാളെന്നത് തന്നെ. 

"അപകടകാരിയായ ഒളിച്ചോട്ടക്കാരൻ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഡ്ഗാർഡോ ഗ്രെക്കോ എന്ന 63 വയസുകാരനാണ് അറസ്റ്റിലായ പിസ ഷെഫ്. 17 വര്‍ഷമായി ഇയാള്‍ ഒളിവ് ജീവിതത്തിലായിരുന്നു. 1990 -കളുടെ തുടക്കത്തിൽ മാഫിയാ സംഘങ്ങളായ പിനോ സേനയും പെർന പ്രണോ സംഘവും തമ്മിലുള്ള മാഫിയ യുദ്ധത്തിന്‍റെ ഭാഗമായി എമിലിയാനോ മോസ്സിയറോയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇറ്റലിയില്‍ ഇയാള്‍ ചെയ്ത് കൂട്ടിയ കൊലപാതകങ്ങള്‍ക്കുള്ള ശിക്ഷയായി ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുമെന്ന് ഇന്‍റർപോൾ റിപ്പോര്‍ട്ട് ചെയ്തു. 

Related News